14 വർഷത്തെ വിദ്യാലയ ജീവിതം 2012 ൽ പരിസമാപ്തി കുറിച്ച്.. ഒരുപാട് യാതനകളുടെയും സ്വപ്നങ്ങളുടെയും..സങ്കടങ്ങളുടെയും ..സന്തോഷങ്ങളുടെയും മധുരമേറിയ 14 വർഷം..
പെരിന്തൽമണ്ണ പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ.. ഒലവക്കോട് എം ഇ എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ... ഇടപ്പള്ളി അൽ-അമീൻ പബ്ലിക് സ്കൂൾ...
എന്നിങ്ങനെ 3 ജില്ലകളിലെ വിദ്യലങ്ങളിലായാണ് ഞാൻ കൗമാര ജീവിതം പൂർത്തിയാക്കിയത്..
ഇതിൽ ഇപ്പോഴും ഓർമയിലുള്ളത് ഒലവക്കോടും ഇടപള്ളിയിലെയും ജീവിതമാണ്.. ഓർമവെച്ചു തുടങ്ങിയ പ്രായമായതു കൊണ്ട് തന്നെ ആയിരിക്കും ഇത്...
എന്നിരുന്നാലും എം ഇ എസ്സിൽ " 7B " യും അൽ-അമീനിലെ " 11 എ " യും എനിക്ക് മറക്കാനാകാത്ത പല ഓർമകളും തന്നതാണ്..
എം ഇ എസ്സിലെ അവസാന ക്ലാസ്സായത് കൊണ്ടാകാം 7B ഇപ്പോഴും എനിക്ക് ഓർമയിലുള്ളത്..കാരണം കൂടെ പഠിച്ച എല്ലാവർക്കും അതിനെക്കാൾ താല്പര്യം അതിനു ശേഷമുള്ള ക്ലാസ്സുകളെ കുറിച്ച് പറയാനാണ്...
പക്ഷെ.. അൽ-അമീനിലെ 11 എ ... അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളുപോലും അതിനെ കുറിച്ച് കുറ്റം പറയില്ല... ആദ്യ ദിവസം ക്ലാസ്സ് ട്ടീച്ചറായിരുന്ന വിമി വന്നു ( ക്ഷമിക്കണം ..ഞങ്ങൾ തമ്മിലുള്ള സൗഹൃദം വെച്ച് മിക്കപോഴും ഞാൻ പേരാണ് വിളിച്ചിരുന്നത്.. വിമി മിസ്സ് എന്ന് ചുരുക്കം ചില സന്ധർബങ്ങലിലെ വിളിക്കാറുണ്ടായിരുന്നുള്ളൂ ..) കൂട്ടി കൊണ്ട് പോയതുമുതൽ ക്ലാസ്സ് കഴിയുന്ന ദിവസം വിമിയുടെ മുഖത്തേക്ക് ഞാൻ ഗില്റ്റ് വാരി വിതറിയത് വരെയുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴും മിക്കവരുടെയും മനസില്ലുണ്ട്...
ക്ലാസ്സിൽ പരിപൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു ...എന്തും കാണിക്കാം..
ക്ലാസ്സ് ടൈമിൽ സ്നാക്ക്സ് കഴിച്ചത്തും...ഉച്ചഭക്ഷണത്തിൽ കൈയിട്ടു വാരിയതുമെല്ലാം ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളമൂറുന്നുണ്ട്..
എല്ലാ പരീക്ഷ കഴിഞ്ഞാലും ഒന്ന് കറങ്ങാൻ പോകുക എന്നത് ഞങ്ങൾക്കിടയിലെ ഒരു പ്രത്യേകതയായിരുന്നു ...അതിനായി നേരത്തെ പ്ലാന്നിംഗ് തുടങ്ങുമായിരുന്നു... പിന്നെ പരീക്ഷ ദിവസങ്ങളിൽ പുലർച്ചെ മൂന്ന് മണിക്ക് അലാറം വെച്ച് എഴുനേൽപ്പിക്കുമായിരുന്നു.. വീടുകാരല്ലാട്ടോ.. കൂട്ടുകാർ...
അങ്ങനെ ഓർക്കാനാഗ്രഹിക്കുന്ന... ഒരിക്കൽ കൂടി കിട്ടാൻ മോഹിച്ചുപോകുന്ന ഒരു പാട് നല്ല നിമിഷങ്ങള..ദിവസങ്ങൾ..മാസങ്ങൾ..വർഷങ്ങൾ...
അതായിരുന്നു എന്റെ വിദ്യാലയ ജീവിതം..
ഒരുപാട് പരിഭവങ്ങളും..സന്ധാപങ്ങളും..ഇണക്കവും..പിണക്കവും...കളിയും..ചിരിയും...എല്ലാം നിറഞ്ഞതായിരുന്നു അത്...
കലാലായ ജീവിതവുമായി താരതമ്യപ്പെടുത്തിയാൽ ..വിദ്യാലയ ജീവിതം ഞങ്ങൾക്കൊരു സ്വർഗ്ഗമായിരുന്നു.............

No comments:
Post a Comment